തൊടുപുഴ: കരള് രോഗബാധിതനായി എറണാകുളം ലിസി ആശുപത്രിയില് ചികിത്സയില് കഴിയുന്ന കാഞ്ഞിരമറ്റം സ്വദേശി ഷിജു വിജയന് മേക്കാട്ട് സുമനസുകളുടെ സഹായം തേടുന്നു. ഇദ്ദേഹത്തിന്റെ കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയയ്ക്കായി 40 ലക്ഷം രൂപ ചെലവുവരുമെന്നാണ് ഡോക്ടര്മാര് അറിയിച്ചിരിക്കുന്നത്.
ഒന്നര വര്ഷം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. അതുവരെ കടയില് ജോലിചെയ്തുവരികയായിരുന്നു ഷിജു. ഇതായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം.
ഭാര്യ പ്രീത. നഗരസഭാ കൗണ്സിലര് രേണുക രാജശേഖരന്, ഷിജുവിന്റെ മാതാവ് ഗിരിജ എന്നിവരുടെ പേരില് ഫെഡറല് ബാങ്കില് ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.